താമരശ്ശേരി: താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്ക് സ്റ്റാൻ്റിലേക്ക് എത്തുന്ന ബസ്സുകൾ കാണാൻ സാധിക്കാത്ത രൂപത്തിൽ ദീർഘനേരം നിർത്തിയിടുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
പലപ്പോഴും ഡ്രൈവർ പോലുമില്ലാതെയാണ് ദീർഘനേരം കാത്തിരിപ്പു കേന്ദ്രത്തിൻ്റെ മുന്നിൽ ബസ്സുകൾ നിർത്തിയിടുന്നത്.
ഒത് മൂലം, മഴയത്തും, വെയിലത്തും ഷെഡിൽ കയറി നിൽക്കുന്നവർക്ക് വയനാടു ഭാഗത്തു നിന്നും സ്റ്റാൻ്റിൽക്കയറുന്ന ബസ്സുകൾ കാണാൻ സാധിക്കില്ല.
ഇത്തരത്തിൽ ദീർഘനേരം കാത്തിരിപ്പു കേന്ദ്രം മറച്ച് നിർത്തുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം പഴയ സ്റ്റാൻ്റിൽ നിന്നും ട്രിപ്പ് ആരംഭിക്കുന്ന ബസ്സുകൾ യാത്രക്കാരുടെ കാഴ്ച മറക്കാത്ത ഭാഗത്ത് നിർത്തിയിടാനുള്ള സംവിധാനം ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.