Trending

ഗ്യാസ് വില കുറഞ്ഞു,ചായക്കും,ചെറുകടികള്‍ക്കും വില കുറയും.


മാനന്തവാടി: നഗരത്തിലെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബേക്കറികള്‍, ചായ കടകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ചായക്കും, ചെറുകടികള്‍ക്കും 12 രൂപയാക്കി  ഏകീകരിക്കാന്‍ തീരുമാനമായി. വാണിജ്യ പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെയും, പല വ്യഞ്ജനങ്ങളുടെയും വില ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ചായയുടെയും ,ചെറുകടികളുടെയും വില കച്ചവട സ്ഥാപനങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ നഗരത്തിലെ പലയിടങ്ങളിലും വ്യത്യസ്ത വിലയാണ് ഈടാക്കിയിരുന്നത്. കൂടാതെ നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ച വ്യാപക പരാതികളെ തുടര്‍ന്ന് ഹോട്ടലുകളില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകള്‍, വഴിയോര തട്ടുകട കച്ചവടക്കാര്‍, ബേക്കറി ഉടമകള്‍ എന്നിവരുടെ സംയുക്ത അടിയന്തിര യോഗം യോഗം വിളിച്ച് ചേര്‍ത്തത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post