Trending

താമരശ്ശേരിയിൽ തെരുവ് നായ്ക്കളുടെ ആക്രമം, സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്.


താമരശ്ശേരി: താമരശ്ശേരി അണ്ടോണയിൽ വെച്ചാണ് സ്കൂട്ടർ യാത്രികനു നേരെ തെരുവ് നായ്ക്കളുടെ ആക്രമമുണ്ടായത്.

കൂട്ടത്തോടെ സ്കൂട്ടറിനു നേരെ പാഞ്ഞടുത്ത നായ്ക്കളുടെ ആക്രമത്തിൽ അണ്ടോണ പുലിക്കുന്നുമ്മൽ രാധാകൃഷ്ണന് ഗുരുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി 10 മണിയോടെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന അവസരത്തിൽ അണ്ടോണ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. 



നാട്ടുകാർ ഓടിക്കൂടിയാണ് നായ്ക്കളെ ഓടിച്ചത്.
താമരശ്ശേരിയിലും, പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്, ഏതാനും ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരി ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് സ്കൂളിന് സമീപത്ത് വെച്ച് തെരുവ് നായയുടെ കടിയേറ്റിരുന്നു. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാർ അധികൃതർ തയ്യാറായിട്ടില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post