Trending

കോഴിക്കോട് മുത്തങ്ങ ദേശീയ പാത വികസനം :ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും.മന്ത്രി പി.കെ ബഷീർ


താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് മുതൽ മുത്തങ്ങ വരെ  നിർദിഷ്ട ചുരം ബൈപാസ് [ ചിപ്പിലിത്തോട് - മരുതിലാവ് തളിപ്പുഴ ] ഉൾപ്പടെ നാലുവരി പാതയാക്കി വികസിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്  ദേശീയ പാത കടന്നു പോകുന്ന പ്രദേശത്തെ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.
എംഎൽഎ മാരായ സി.കെ. കാസിം, പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ  ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി, ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, ഭാരവാഹികളായ ജോണി പാറ്റാനി, വി.കെ. അഷ്റഫ് , റാഷി താമരശ്ശേരി
എന്നിവർ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ജനപ്രതിനിധികളുടെയും ഉദ്യാഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കുമന്ന് മന്ത്രി അറിയിച്ചത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post