കോവൂർ ഇരിങ്ങാടം പള്ളിയിൽ
പകൽ സമയത്ത് വീടിൻ്റെ വാതിൽ തകർത്ത് പണവും സ്വർണവും ടാബും മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി.
എറണാകുളം മുള്ളാവൂർ പള്ളിപ്പടിസ്വദേശിയും
കൂടത്തായി ലക്ഷംവീട് ഉന്നതിയിൽ താമസക്കാരനുമായ
അൽത്താഫിനെ
യാണ് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണറുടെ സ്ക്വാഡുംചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.കഴിഞ്ഞ പതിനാറാം തീയതിയാണ്
കോവൂരിന് സമീപം ഇരിങ്ങാടം പള്ളിയിൽ
ഉഷസ് എന്നവീട്ടിൽ മോഷണം നടന്നത്.
വീടിൻ്റെ പിറകുവശത്തെ വാതിലിന്റെ പൂട്ട് തകർത്ത്
ഉള്ളിൽ കയറിയ മോഷ്ടാവ്മേശവലിപ്പിൽ സൂക്ഷിച്ച 1,25000 രൂപയും,25,000 രൂപ വില വരുന്ന സാംസങ് ടാബും ,അലമാരയിൽ സൂക്ഷിച്ച ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും
മോഷ്ടിച്ചു.രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലുമണിവരെ വീട്ടിൽ ആളുണ്ടായിരുന്നില്ല.
നാലുമണിയോടെ
ഇവിടെ താമസിക്കുന്ന
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോ:അപർണ വീട്ടിലെത്തി നോക്കുമ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടൻ തന്നെ ചേവായൂർ പോലീസിൽ പരാതി നൽകി.തുടർന്ന് ചേവായൂർ പോലീസും
സ്ക്വാഡ് അംഗങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ്
പ്രതി പിടിയിലായത്.
സംഭവദിവസം പ്രതിയായ അൽത്താഫ് സുഹൃത്തിനെ ഇരിങ്ങാടം പള്ളി ഭാഗത്ത് ബൈക്കിൽ കൊണ്ട് ഇറക്കിയ ശേഷംതിരികെ പോകുമ്പോൾ വീടിൻ്റെ ഗേറ്റ് പുറത്തുനിന്നും പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടു.
അതോടെയാണ് വീട്ടിൽ ആളില്ലെന്ന് മനസ്സിലായത്.തുടർന്ന് മതിൽ ചാടി കടന്നാണ് പ്രതിവീട്ടിലെത്തിയതും മോഷണം നടത്തുന്നതും.
പിടിയിലായ അൽത്താഫിന് നേരത്തെയും വിവിധ പോലീസ് സ്റ്റേഷനുകൾക്ക് കീഴിൽ മോഷണം ഉൾപ്പെടെ നടത്തിയതിന് കേസുകൾ നിലവിലുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതിയെ പിടികൂടുന്നതിന്
ചേവായൂർ എസ് ഐ
ഏലിയാസ്, എ എസ് ഐ നജീബ്,സിവിൽ പോലീസ് ഓഫീസർമാരായ ഇംതിയാസ്,പ്രശോഭ് ,സ്ക്വാഡ് അംഗങ്ങളായ റഷീദ്, വി.ഡി.മനോജ്, ഗോകുൽ, പ്രകാശ്, രാകേഷ് എന്നിവർ നേതൃത്വം നൽകി.