Trending

സലാലയിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

സലാല: സലാല-ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു.

 കണ്ണൂർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.

ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) യാത്രയിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post