കോഴിക്കോട് പാളയത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാളയം സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഒറ്റമുറി വീട്ടിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുകച്ചവടക്കാരനാണ് മരിച്ച ബിജു.
പുലര്‍ച്ചെ അമ്മയാണ് ചോരയില്‍ കുളിച്ചു നില്‍ക്കുന്ന നിലയില്‍ ബിജുവിനെ കണ്ടത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കഴുത്തിലും ശരീരത്തിലും വെട്ടേറ്റ പാടുകള്‍ കണ്ടത്. മയക്കുമരുന്ന് മാഫിയയാണ് കൊലപാതകത്തിന് പിന്നാലെന്ന് കുടുബം സംശയം പ്രകടിപ്പിച്ചു. സമീപത്തെ പറമ്പില്‍ ലഹരിമാഫിയയുടെ താവളമാണെന്നും അവരെ ചോദ്യം ചെയ്തതിന്റെ പ്രതികാരമാകാം കൊലപാതകമെന്നും കുടുംബാംഗം മാധ്യമങ്ങളോട് പറഞ്ഞു.