Trending

ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ.


കോഴിക്കോട് : വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസിലെ പ്രതി
പിടിയിൽ. വെള്ളയില്‍ പുതിയ കടവ്  നാലുകൂടി പറമ്പ് വീട്ടില്‍ പാത്തീബി ( 59) യാണ് വെള്ളയില്‍ പോലീസിൻ്റെ
പിടിയിലായത്.
കഴിഞ്ഞമാസം കോഴിക്കോട് പി. ടി. ഉഷ റോഡിലുള്ള ഹോം ലാൻഡ് സീ ഗേറ്റ് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ നിന്നും ഇവിടെ ജോലിക്കു നിന്നിരുന്ന പ്രതി ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിക്കൊണ്ടു
പോകുകയായിരുന്നു. തുടര്‍ന്ന്  ഡോക്ടറുടെ  പരാതിയില്‍ വെള്ളയില്‍ പോലീസ്
അന്വേഷണം നടത്തുന്നതിനിടെ പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ നിന്നും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.  പ്രതിയെ പിടികൂടുന്നതിന്
വെള്ളയില്‍
എസ് ഐ ജെയിന്‍, എഎസ് ഐ രതീഷ്,  സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജില മോൾ, സജിത്ത് എന്നിവര്‍നേതൃത്വം നൽകി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post