മലപ്പുറം:
കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചു.
മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്.
സംഭവത്തിൽ ലത്തീഫ് എന്നയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
മുന്നിയൂരിലെ ഒരു കടയിൽ കോഴിമുട്ട വാങ്ങാനെത്തിയതായിരുന്നു കുന്നത്ത് പറമ്പ് സ്വദേശികളായ ഫൈസലും ലത്തീഫും. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തുടർന്ന് ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടെ ഫൈസൽ കോഴിമുട്ട കൊണ്ട് എറിഞ്ഞതായാണ് വിവരം. ഇതിൽ പ്രകോപിതനായ ലത്തീഫും ഫൈസലും തമ്മിൽ അടിപിടിയുണ്ടായി.
അടിപിടിക്കിടെ ഫൈസൽ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിൽ മുന്നിയൂർ പൊലീസ് ലത്തീഫിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.