Trending

തെരുവുനായ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിക്ക്‌ ഗുരുതര പരിക്ക്; സംഭവം കാസർ​ഗോഡ്

തെരുവുനായ ആക്രമണത്തിൽ ഒന്നര വയസുള്ള കുട്ടിക്ക്‌ ഗുരുതര പരിക്ക്. കാസർ​ഗോഡ് പൈവളിഗെയിലാണ് സംഭവം. ഗുരുപ്രസാദ്, തുളസി ദമ്പതികളുടെ മകൻ റിതുരാജിനാണ് കടിയേറ്റത്.വീടിന് സമീപം കളിക്കുന്നതിനിടെ തെരുവുനായ കൂട്ടം ആക്രമിക്കുകയായിരുന്നു.മുഖത്താണ് ഗുരുതര പരിക്ക്. കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, മലപ്പുറം ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറി തെരുവ് നായ കടിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post