ചാത്തമംഗലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത
പ്രതിയെ പോലീസ് പിടികൂടി.
ചേവായൂർ കോട്ടക്കുന്ന് വില്ലിക്കാട് ഷഹനൂപ്
(26)ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാത്തമംഗലം പൂളപ്പറമ്പ് സ്വദേശിനി ദേവകിയമ്മ
കഴുത്തിൽ അണിഞ്ഞ ഒന്നര പവൻ തൂക്കം വരുന്ന സ്വർണാഭരണം ഇയാൾ കവർന്നത്.
ആശുപത്രിയിൽ പോയി മടങ്ങി വരുന്ന ദേവകി അമ്മയോട് ബൈക്കിൽ എത്തിയ
പ്രതി വഴി ചോദിച്ചു. തുടർന്ന് അല്പദൂരം വണ്ടിയിൽ പോയി തിരിച്ചെത്തി ദേവകി അമ്മയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണമാല വലിച്ച് പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
ദേവകി അമ്മയുടെ പരാതിയിൽ കുന്ദമംഗലം പോലീസും സ്പെഷ്യൽ സ്ക്വാഡും പരിസര പ്രദേശങ്ങളിൽ ഒക്കെയുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും സമാന കേസുകൾ അവലോകനം ചെയ്തതോടെയാണ് എക്സിക്യൂട്ടീവ് സ്നാച്ചർ എന്നറിയപ്പെടുന്ന
ഷഹനൂപ് പിടിയിലായത്. ഇയാൾക്കെതിരെ
വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്വർണാഭരണം പിടിച്ചുപറിച്ച കേസുകൾ
നിലവിലുണ്ട്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ മാനേജർ ആയി ജോലി ചെയ്യുകയാണ് പ്രതി ഷഹനൂപ്. ജോലിയുടെ ഒഴിവുസമയങ്ങളിൽ ആണ് ഇയാളുടെ എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള മോഷണം.
സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.