Trending

തട കയറ്റിയി ലോറി മറിഞ്ഞ് ഡ്രൈവർക്ക് സാരമായ പരിക്ക്


ചമൽ: കട്ടിപ്പാറ ചമൽ കേളൻ മൂലയിൽ തടി കയറ്റി വരികയായിരുന്ന  ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ താമരശ്ശേരി കിണറുള്ളകണ്ടി മുനീറിന് സാരമായി പരിക്കേറ്റു.
കട്ടിപ്പാറ ഭാഗത്തു നിന്നും തടി കയറ്റി വരികയായിരുന്ന വാഹനം കേളൻ മൂല ഇറക്കം ഇറങ്ങി വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ലോറി പൂർണമായും തകർന്നു, തടിക്ക് അടിയിൽ അകപ്പെട്ട ഡ്രൈവറെ റോഡുപണിക്കാരുടെ ഹിറ്റാച്ചി ഉപയോഗിച്ച് തടി നീക്കിയാണ് പുറത്തെടുത്തത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മുനീറിനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
താമരശ്ശേരി ചുങ്കം സ്വദേശിയുടെ ലോറിയാണ് അപകടത്തിൽപ്പെട്ടത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post