Trending

ഒരേ റൺവേയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ നേർക്കുനേർ; ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ രണ്ടു വിമാനങ്ങൾ. റൺവേയിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനം മാറിപ്പോകുന്നതിന് മുമ്പുതന്നെ അതേ റൺവേയിലേക്ക് മറ്റൊരു എയർ ഇന്ത്യ വിമാനം എത്തിയതാണ് പരിഭ്രാന്തി പരത്താനിടയാക്കിയത്. മുംബൈ-ഡൽഹി, സിലിഗിരി-മുംബൈ വിമാനങ്ങളാണ് നേർക്കുനേർ എത്തിയത്.

പൈലറ്റുമാരുടെ കൃത്യമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്. ലാൻഡ് ചെയ്‌ത വിമാനം റൺവേയിൽ നിന്ന് നീങ്ങുന്നതിനു മുമ്പ് മറ്റൊരു വിമാനം റൺവെയിൽ എത്തിയതാണ് പരിഭ്രാന്തിക്ക് കാരണമായത്. എയർ ട്രാഫിക് കൺട്രോളിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വിമാനത്തിൽ ആവശ്യമായ പരിശോധനകൾ നടത്തുമെന്നും യാത്രക്കാർക്കായി ബദൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.



T News

working in the field of advertising and printing

Post a Comment

Previous Post Next Post