Trending

മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിയ84.5 ലക്ഷം രൂപ പിടികൂടി, പുതുപ്പാടി സ്വദേശികൾ പിടിയിൽ.


സുൽത്താൻ ബത്തേരി:മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തിയ 84.5 ലക്ഷം രൂപ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് പേപ്പർ റോളുകളുമായി വരികയായിരുന്ന ലോറിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

 സംഭവത്തിൽ  പുതുപ്പാടി സ്വദേശികളായ തെക്കുംപാടം വീട്ടിൽ റഹ്‌മാൻ (36), വള്ളിക്കെട്ടുമ്മൽ വീട്ടിൽ റെമീഷ് (33) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post