മട്ടാഞ്ചേരി സ്വദേശിനി സനമോൾ എന്ന 31 കാരിയും കൂട്ടാളി പള്ളുരുത്തി സ്വദേശി രഞ്ജു സാജു എബ്രഹാം എന്ന 23 കാരനുമാണ് പിടിയിലായത്.
തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിലാണ് സംഭവം. രഞ്ജു ഇവിടെ കുറച്ച നാൾ ജോലി ചെയ്തതാണ്.
കുറെ മാസങ്ങളായി വില്പനയും വരവും തമ്മിലുള്ള പൊരുത്തക്കേട് സ്ഥാപന ഉടമ നിരീക്ഷിച്ചുവരികയായിരുന്നു.
അങ്ങനെയാണ് രഞ്ജുവിന്റെ അക്കൗണ്ടിലേക്ക് ഇടയ്ക്കിടെ പണം പോകുന്നതായി കണ്ടെത്തിയത്.
ഇത് ചോദ്യം ചെയ്തപ്പോൾ സനമോൾ വിദേശത്തേക്ക് കടന്നു.
പിന്നീട് നാട്ടിലെത്തിയെന്നറിഞ്ഞപ്പോഴാണ് പൊലീസ് പിടികൂടിയത്