യുപി സ്വദേശി
നിഗമിൻ്റെ മുതദേഹം നാലു ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി.
ഫയർഫോഴ്‌സും എൻഡിആർഎഫ്, ജനകീയ ദുരന്ത നിവാരണ അംഗങ്ങളും, സിവിൽ ഡിഫൻസ് ടീമും നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിന്നിലായി പുഴയിൽ നിന്ന് മൃതദേഹം ലഭിച്ചത്.
നാദാപുരത്ത് വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന നിഗം കൂട്ടുകാരോടൊത്ത് ഞായറാഴ്ച്ച വൈകിട്ടായിരുന്നു വിലങ്ങാട് പുഴയിൽ എത്തിയത്. പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ അപകടത്തിൽ പെടുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവർ ഒഴുക്കിൽ പെട്ടുവെങ്കിലും അപകടമില്ലാതെ രക്ഷപെട്ടു. നിരവധി സഞ്ചാരികൾ എത്തുന്ന വിലങ്ങാട് ഭാഗങ്ങളിൽ മുന്നറിയിപ്പുകൾ അവഗണിച്ച് പുഴയിലും വനത്തിലും മറ്റും പ്രവേശിക്കുന്നത് അപകടങ്ങൾ വർദ്ധിച്ച് വരാൻ ഇടയാക്കുന്നുണ്ട്.