കോഴിക്കോട് :വിപണിയിൽ 15,000 ത്തോളം രൂപ വില വരുന്ന 4.740 ഗ്രാം എംഡി എം എയുമായികുറ്റിക്കാട്ടൂർ സ്വദേശി പോലീസിന്റെ പിടിയിലായി.
തടപ്പറമ്പിൽ അബ്ദുൽ ജബ്ബാർ (38) ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് കോട്ടൂളിക്ക് സമീപം പെട്രോളിങ്ങിനിടയിൽപോലീസിനെ കണ്ട് പരിഭ്രമിച്ച യുവാവിനെ
തടഞ്ഞു
വെച്ച് പരിശോധിച്ചപ്പോഴാണ്
വസ്ത്രത്തിനുള്ളിൽ ഒളിച്ചുവച്ച നിലയിൽ എംഡി എം എ കണ്ടെത്തിയത്.
കോട്ടൂളി തൊണ്ടയാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും അതിഥി തൊഴിലാളികൾക്കും ലഹരി വില്പനനടത്തുന്നതിനാണ് എംഡി എം എ എത്തിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ലഹരി സ്ഥിരമായി ഉപയോഗിക്കുന്ന ഇയാൾസ്വയം മയക്കുമരുന്ന്
ഉപയോഗിക്കുന്നതിനുള്ള പണവും ലഹരി വില്പനയിലൂടെയാണ് കണ്ടെത്തുന്നത്.
ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുകയാണെന്നും എവിടെനിന്നെല്ലാമാണ് ലഹരി എത്തിക്കുന്നതെന്ന് നിരീക്ഷിക്കുകയാണെന്നുംമെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിയെ പിടികൂടുന്നതിന് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ യുപി വിപിൻ,എസ് ഐ തുളസി, എഎസ് ഐ പ്രജീഷ്,സിവിൽ പോലീസ് ഓഫീസർ സുരാഗ് എന്നിവർ നേതൃത്വം നൽകി.