Trending

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി; ഭാര്യയെയും മക്കളെയും പരാതിക്കാരിയായ പെൺകുട്ടിയെയും കുടുംബത്തെയും കഴുത്തറുത്തു കൊന്നു; തെലങ്കാനയെ ഞെട്ടിച്ച് 35കാരന്‍റെ ക്രൂരത

ഹൈദരാബാദ്: തെലങ്കാനയെ ഞെട്ടിച്ചുകൊണ്ട് ഒറ്റ രാത്രിയിൽ രണ്ട് വീടുകളിലായി ആറ് കൊലപാതകങ്ങൾ. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ രാജ്‍കുമാര്‍ എന്ന 35കാരനാണ് സ്വന്തം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആൺമക്കളെയും പരാതിക്കാരിയായ പെൺകുട്ടിയെയും കുടുംബത്തെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് സംഭവം. രാത്രി 10.45 ഓടെ ഷബാദ് ടൗണിലുള്ള 17-കാരിയുടെ വീട്ടിലേക്ക് കാറിലെത്തി. വാതിൽ തുറന്ന പെൺകുട്ടിയുടെ അമ്മയെ (42) കത്തികൊണ്ട് കുത്തിക്കൊന്നു. തുടർന്ന് അകത്തുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ മുത്തശ്ശിയെയും (60) കൊലപ്പെടുത്തി. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ 20കാരിയായ ഭിന്നശേഷിക്കാരിയായ സഹോദരി കൂടെയുണ്ടായിരുന്നെങ്കിലും പ്രതി അവരെ വെറുതെവിട്ടു. അതിനുശേഷം പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. ഗ്രാമാതിർത്തിയോട് ചേർന്നുള്ള അഖിൽ സാഗർ തടാകക്കരയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ രാജ്‍കുമാര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യ പാര്‍വതി സരിത (31), നാല് വയസും 18 മാസവും പ്രായമുള്ള രണ്ട് ആൺമക്കൾ എന്നിവരെയും കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൂട്ടക്കൊലക്ക് ശേഷം രാജ്‍കുമാര്‍ സ്വന്തം പിതാവിനെ വിളിച്ച് ഭാര്യയെയും മറ്റുള്ളവരെയും കൊലപ്പെടുത്തിയ വിവരം അറിയിച്ചു. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അറിയിച്ചു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

2018ലായിരുന്നു രാജ്‍കുമാറിന്‍റെയും സരിതയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഷബാദിലും ദേവലഗുഡയിലും സ്വന്തമായി ഉണ്ടായിരുന്ന വീടുകളിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ദമ്പതികൾ ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൂന്ന് കുട്ടികളായിരുന്നു ഇവര്‍ക്ക്. ആദ്യത്തെ പെൺകുട്ടി ചെറുപ്പത്തിലേ മരിച്ചു.

കഴിഞ്ഞ മേയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചതിന് രാജ്കുമാറിനെതിരെ കേസെടുത്തത്. രാജ്‍കുമാറിന്‍റെ വിവാഹഭ്യര്‍ഥന നിരസിച്ചതിന് പ്രതികാരമായിട്ടാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പെരുമാറ്റ വൈകല്യമുള്ളയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post