Trending

കൊടുവള്ളിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട, 36 ഗ്രാം MDMA യുമായി മൂന്നു പേർ പിടിയിൽ.



കൊടുവള്ളി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ എസ്പി മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി DYSP വിനോദ് കുമാറിൻ്റെ കീഴിലുള്ള ഡാൻസാഫ് സംഘവും, കൊടുവള്ളി പോലീസും കൊടുവള്ളിക്ക് സമീപം വാവാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 36 ഗ്രാം MDMA യുമായി മൂന്നു പേരെ  പിടികൂടി.കൊടുവള്ളി മാനിപുരം ചന്ദനംപുറം ജിസാർ (40), മാനിപുരം പോർങ്ങോട്ടൂർ  പാലക്കുന്നുമ്മൽ മുഹമ്മദ് ജയ്സൽ(34), താമരശ്ശേരി കോരങ്ങാട് കമ്പിൻ്റെ അകായിൽ കെ എ ശ്രീനു (27) എന്നിവരാണ് MDMA കടത്താൻ ഉപയോഗിച്ച KL 69 B 2120 നമ്പർ കാർ സഹിതം  പിടികൂടിയത്. ടി ന്യൂസ്

ൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന എം ഡി എം എ    ചെറിയ പാക്കറ്റുകളിലാക്കി കാറിൽ സഞ്ചരിച്ച്  ചില്ലറ വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.  കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.

കൊടുവള്ളി ഇൻസ്പെപെക്ടർ യു ജയപ്രകാശിൻ്റെ നിർദ്ദേശപ്രകാരം എസ് ഐമാരായ അബ്ദുറഹ്മാൻ, മോഹനൻ, എ എസ് ഐമാരായ ഷീജ, ശ്രീജേഷ്, സീനിയർ സി പി ഒ അനൂപ് തറോൽ, സി പി ഒ മാരായ റിജോ മാത്യു, ജിനീഷ്., ഡാൻസാഫ് സംഘഅംഗങ്ങളായ എസ് ഐ രാജീവ് ബാബു, എസ് ഐ ആയ രാജൻ, സി പി ഒ ജിനീഷ് പി പി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.ടി ന്യൂസ്








T News

working in the field of advertising and printing

Post a Comment

Previous Post Next Post