ഓപ്പറേഷൻ തൂഫാൻ്റെയും മലബാർ റിവൽഫെസ്റ്റിവൽ 2026 വൈറ്റ് വാട്ടർ കയാക്കിങ്ങിൻ്റെയും ഭാഗമായി താമരശ്ശേരി പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജില്ലാതല വടംവലി മൽസരം ജൂലൈ 29 ന് 6 മണി മുതൽ താമരശ്ശേരി പഴയ സ്റ്റാൻറിൽ വെച്ച് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി, വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ എന്നിവർ അറിയിച്ചു. കൊടുവള്ളി എം.എൽ എ പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ഡിവൈഎസ്പി .വിനോദ് കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും