Trending

റീച്ചാർജ് ചെയ്യാൻ ചോദിച്ച തുകയിൽ 200 രൂപ കുറഞ്ഞു; നാളെത്തരാം എന്ന വാക്കിൽ മനംനൊന്ത് തകർന്ന് കൗമാരക്കാരി ജീവനൊടുക്കി.

 

 
കാസർഗോഡാണ് ദാരുണമായ ഈ സംഭവം നടന്നത്, മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാൻ ആവശ്യപ്പെട്ട തുകയിൽ 200 രൂപ കുറഞ്ഞുപോയതിലുള്ള വിഷമത്തിൽ കൗമാരക്കാരി എലിവിഷം കഴിച്ച് മരിച്ചു. കാസർഗോഡ് സ്വദേശിനിയായ ആമിന നൂസ (18) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ജൂൺ 25-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്

ഉപ്പയോട് ജീവനായിരുന്നു ആമിനയ്ക്ക്. മകളെ ജീവനുതുല്യം സ്നേഹിച്ച പിതാവ്. ഫോൺ റീച്ചാർജ് ചെയ്യാനായി 1500 രൂപയാണ് ആമിന ഉപ്പയോട് ചോദിച്ചത്. എന്നാൽ ആ സമയത്ത് അദ്ദേഹത്തിന്റെ കൈവശം 1300 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഉള്ള തുക മകളുടെ കൈകളിൽ വെച്ചുകൊടുത്ത്, "ബാക്കി 200 രൂപ നാളെ തരാം മോളെ..." എന്ന് ആ പിതാവ് സ്നേഹത്തോടെ പറഞ്ഞു.

എന്നാൽ, ആ കൗമാരമനസ്സിന് ആ വാക്കുകൾ താങ്ങാനായില്ല. പുറമേക്ക് പരിഭവങ്ങളൊന്നും കാണിക്കാതെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആമിന, വഴിയരികിലെ കടയിൽ നിന്നും വി # ഷം  വാങ്ങുകയായിരുന്നു. തുടർന്ന് തളങ്കര മാലിക് ദിനാർ പള്ളിക്കടുത്തുള്ള സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിഷം കഴിച്ചു . അതിനുശേഷവും ഒന്നും സംഭവിക്കാത്തതുപോലെ ബസ് സ്റ്റാൻഡിന് സമീപത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസിനായി പോയി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് മുറിയിൽ വെച്ച് കഠിനമായ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ് കൂടെയുള്ളവർ ആമിനയെ കാസർഗോട്ടെ ആശുപത്രിയിൽ എത്തിക്കുന്നത്. അവിടെ വെച്ച് താൻ വിഷം കഴിച്ച കാര്യം കുട്ടി തന്നെ തുറന്നുപറയുകയായിരുന്നു.

തന്റെ ജീവനായ മകളെ തിരികെ ലഭിക്കാൻ ആ പിതാവ് തന്നാലാകുന്നതിന്റെ പരമാവധി ശ്രമിച്ചിരുന്നു.  വിഷമാണ് ഉള്ളിൽച്ചെന്നതെന്ന് അറിഞ്ഞതോടെ, വിദഗ്ദ്ധ ചികിത്സയ്ക്കായി മകളെ പിന്നീട് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. കിഡ്നി മാറ്റിവെക്കൽ (Kidney Transplantation) ഉൾപ്പെടെ, തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എന്ത് ത്യാഗത്തിനും ആ പിതാവ് തയ്യാറായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചു അത്യാധുനിക ചികിത്സകൾ നൽകിയും അവളെ തിരികെ കൊണ്ടുവരാൻ അദ്ദേഹം ആവതുശ്രമിച്ചു. എന്നാൽ, ഒരു നിമിഷത്തെ ബുദ്ധിമോശത്തിൽ ഉള്ളിൽച്ചെന്ന മാരക വിഷത്തിനു മുന്നിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ദിവസങ്ങളോളം മരണത്തോട് പോരാടിയ ശേഷം ഇന്നലെ അർദ്ധരാത്രിയോടെ ആമിന ഈ ലോകത്തോട് വിടപറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post