Trending

പ്രസവിച്ച് 16 ദിവസം പ്രായമായ പെൺകുഞ്ഞിനെഉപേക്ഷിച്ച് അമ്മ സ്ഥലം വിട്ടതായി പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവിച്ച് 16 ദിവസം പ്രായമായ പെൺകുഞ്ഞിനെ
ഉപേക്ഷിച്ച് അമ്മ സ്ഥലം വിട്ടതായി പരാതി.

ഇന്ന് വൈകുന്നേരം ആണ് സംഭവം നടന്നത്.വയനാട് സ്വദേശിനിയായ യുവതിയാണ്
കുഞ്ഞിനെ മറ്റൊരു സ്ത്രീയെ നോക്കാൻ ഏൽപ്പിച്ച് സ്ഥലം വിട്ടത്.


പെൺകുഞ്ഞുമായി യുവതി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻതന്നെ കുഞ്ഞിനെ വനിത പോലീസുകാരുടെ സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ
കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ആവശ്യമായ മെഡിക്കൽ പരിശോധനക്കു
ശേഷം കുഞ്ഞിനെ വീണ്ടും മെഡിക്കൽ കോളേജ് പോലീസിന് കൈമാറി.


കുഞ്ഞിനെമെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതിയെ പോലീസ്ചോദ്യം ചെയ്യുന്നുണ്ട്. കൂടാതെ കുഞ്ഞിന്റെ മാതാവ് മെഡിക്കൽ കോളേജിൽ നൽകിയ ഫോൺ നമ്പറിൽ പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് കുഞ്ഞിൻ്റെ മാതാവിനെ കണ്ടുപിടിക്കാൻ ആവശ്യമായ നടപടികൾ മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
കൂടാതെ കുഞ്ഞിനെ സി ഡബ്ലിയു സി ക്ക് മുമ്പിൽ ഹാജരാക്കി.അവരുടെ നിർദ്ദേശപ്രകാരംസുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post