Trending

132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ.അറസ്റ്റിലായത് ഓമശ്ശേരി സ്വദേശി.


സുൽത്താൻ ബത്തേരി: മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നിരവധി  മയക്കുമരുന്നു കേസുകളില്‍ പ്രതിയായ  ഓമശ്ശേരി സ്വദേശി പുല്ലാമ്പാടിപറമ്പില്‍ വീട്ടില്‍ അബൂബക്കര്‍ മകന്‍ മുഹമ്മദ് ഹനീഫ ആണ് അറസ്റ്റിലായത്. ഈ കേസിലെ നൈജീരിയന്‍ പ്രതിയുമായി നേരിട്ട് ബന്ധമുള്ളയാളയാണ് ഇയാള്‍. ഈ കേസില്‍ 6 പേര്‍ നേരത്തെ പിടിയിലായിരുന്നു.

നിലവിൽ ജയിലിൽ കഴിയുന്ന ഇയാളെ കോടതി അനുമതി പ്രകാരം ജയിലിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഉടൻ എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.


വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ Click ചെയ്യുക

https://chat.whatsapp.com/L8AzF3qUG6pBgGPdCALyzj?s=cl&p=a&ilr=0&amv=0

T News

working in the field of advertising and printing

Post a Comment

Previous Post Next Post