Trending

ശാന്തി കോളേജ് ഓഫ് നഴ്സിംഗ്;ബിരുദദാന ചടങ്ങ് ജൂലൈ 11-ന്

കോഴിക്കോട് ഓമശ്ശേരി ശാന്തി കോളേജ് ഓഫ് നഴ്സിംഗിലെ 2021–2025 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 11-ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു .
പ്രസ്തുത ചടങ്ങിൽ കെയർ എൻ ക്യൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനുമായ ശ്രീ. ഇ. പി. മുഹമ്മദ് അബ്ദുറഹിമാൻ, ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (IECI) ചെയർമാനും ഐ.ഡബ്ല്യു.ടി.ഒ.യുടെ ചീഫ് അഡ്വൈസറുമായ ശ്രീ. എം. കെ. മുഹമ്മദ് അലി, കേരള ആരോഗ്യ സർവകലാശാല (KUHS) നഴ്സിംഗ് ഫാക്കൽറ്റി ഡീനും അമല കോളേജ് ഓഫ് നഴ്സിംഗിന്റെ പ്രിൻസിപ്പലുമായ ഡോ. രാജീ റഘുനാഥ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post