താമരശ്ശേരി: താമരശ്ശേരിയിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയെയാണ് കെ പി സി സി അംഗമായ എ അരവിന്ദൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തിയത്.
അരവിന്ദൻ പഞ്ചായത്ത് പ്രസിഡൻ്റായ കാലയളവിൽ അനുമതി നൽകി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിലെ കരാർ കാലാവധി അടുത്ത മാസം 14 ന് അവസാനിക്കുകയാണ്, തുടർന്ന് കാലാവധി നീട്ടി കിട്ടാനായി പഞ്ചായത്തിൽ ശുപാർശ ചെയ്യാൻ യുവതി അരവിന്ദനുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന് തൻ്റെ വീട്ടിൽ ആളില്ലാത്ത സമയത്ത സമയമായ കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്ക് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തുകയും, വീട്ടിൽ എത്തിയ യുവതിയെ അകത്തേക്ക് കൈപിടിച്ച് കയറ്റുകയും, കയറിപ്പിടിക്കുകയുമായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് യുവതി രക്ഷപ്പെട്ടത്.
സംഭവം സംബന്ധിച്ച് ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതി തുടർന്ന് മാനഭംഗ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും, പല തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
എ കെ ജിക്കെതിരെയും, പിണറായിക്ക് എതിരെയും അരവിന്ദൻ മുമ്പു നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു'
അതേസമയം, സ്ഥാപനത്തിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച കാര്യം സംസാരിക്കുന്നതിനായി വീട്ടിലേക്ക് വന്നതാണെന്നും അക്കാര്യം താൻ വിചാരിച്ചാൽ നടക്കില്ലെന്നും പഞ്ചായത്ത് ഭരണ സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്നും യുവതിയോട് പറയുകയാണ് ചെയ്തതെന്ന് എ.അരവിന്ദൻ പ്രതികരിച്ചു