Trending

24 ഗ്രാം MDMAസഹിതം യുവാവ് പിടിയിൽ.


    
പേരാമ്പ്ര : പേരാമ്പ്ര എക്സയ്സ് സംഘം നടത്തിയ പരിശോധനയിൽ .വാകയാട് കടമ്പോടി താഴെ കുനിയിൽ സച്ചിൻ (28) നെ തിങ്കളാഴ്ച സന്ധ്യയോടെ വാകയാട്ടെ വീടിൻ്റെ മുൻ ഭാഗത്തു നിന്നും പിടികുടി. കൈവശമുണ്ടായിരുന്ന ബാഗിൽ  നിന്നുമാണ് 24 ഗ്രാ MDMA പിടിച്ചെടുത്തത്. ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മൽപിടുത്തിൽ എക്സയ്സ് Cl അശ്വിൻ കുമാറിന് കൈക്ക് പരിക്കേറ്റു. സച്ചിൻ കോഴിക്കോട് ട്രാവൽസ് ഏജൻ്റാണ്. എക്സയ്സ് സർക്കിൾ ഇൻസ്പെക്ടർ കെ. അശ്വിൻ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്നും വരും ദിവസങ്ങളിലും ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി പരിശോധന കർശനമാകുമെന്നും ഇൻസ്പെക്ടർ പറഞ്ഞു അസിസ്റ്റൻ്റ് എക്സയ്സ് ഇൻസ്പക്ടർ സി. പി ചന്ദ്രൻ. ജയരാജ് പി.പി. വനിത പ്രിവൻ്റീവ് ഓഫീസർ ഷൈനി. ഡ്രൈവർ ദിനേശ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും
 
T News

working in the field of advertising and printing

Post a Comment

Previous Post Next Post