പൊള്ളലേറ്റ മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം: പിതാവും വൈദ്യനും അറസ്റ്റില്‍
byWeb Desk•
0
പനമരം : ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് ഹസാൻ പൊള്ളലേറ്റ് മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവ് അഞ്ചുകുന്ന് വൈശ്യമ്പത്ത് വീട്ടില്‍ വി.എ. അല്‍ത്താഫ് (45), വൈദ്യന്‍ കമ്മന ഐക്കരക്കുടി വീട്ടില്‍ ജോര്‍ജ് (68) എന്നിവരെയാണ് പനമരം പൊലീസ് എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് അറസ്റ്റ്.