താമരശ്ശേരി: ദേശീയ പാത 766 കോഴിക്കാട് കൊല്ലങ്ങൽ റോഡിൽ ഈങ്ങാപ്പുഴക്ക് സമീപം എലോക്കരയിൽ ടയർപ്പൊട്ടിനിയന്ത്രണം വിട്ട് പിക്കപ്പ് വാൻ നടുറോഡിൽ മറിഞ്ഞു. സുൽത്താൻ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും, ക്ലീനറും പരുക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെയാണ് വാഹനത്തിൻ്റെ പുറകിൽ രണ്ടു പുത്തൻ ടയറുകൾ വാങ്ങിയിട്ടത്, അതിൽ ഒന്ന് പൊട്ടിയതിനെ തുടർന്നാണ് അപകടം.
ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വാഴക്കുല കയറ്റി വരികയായിരുന്ന വാൻ രാത്രി 12 മണിയോടെയാണ് അപകടത്തിൽ പ്പെട്ടത്.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്, മറ്റൊരു വാഹനം എത്തിച്ച് ലോഡ് ഉടൻ മാറ്റി കയറ്റി വാഹനം റോഡിൽ നിന്നും മാറ്റുമെന്ന് ഡ്രൈവർ പറഞ്ഞു
