Trending

താമരശ്ശേരിയിൽ പാർക്കിംങ്ങ് അനുവദിച്ച ഭാഗത്ത് നിർത്തിയിട്ട കാറിന് MVD പിഴ ചുമത്തി






താമരശ്ശേരി: താമരശ്ശേരി പട്ടണത്തിൽ വാഹനങ്ങൾ നിർത്തിയിടാൻ "Parking " ബോർഡ് സ്ഥാപിച്ച യുപി സ്കൂളിന് മുൻവശം നിർത്തിയ കാറിന് MVD പിഴ ചുമത്തി.

ഒരു വാഹനത്തിൻ്റെ ചുമതലയുള്ള വ്യക്തി പൊതുസ്ഥലത്ത് അപകടമോ തടസ്സമോ അനാവശ്യമായ അസൗകര്യമോ ഉണ്ടാക്കിയ രൂപത്തിൽ വാഹനം നിർത്തിയിട്ടതിന്നാൽ 250 രൂപ പിഴ അടക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്. കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെമെൻ്റ് ഓഫീസിൽ നിന്നുമാണ് ഉടമക്ക്  ഫോട്ടോ സഹിതം നോട്ടീസ് അയച്ചത്, അയച്ച നോട്ടീസിൽ പാർക്കിംങ്ങ് അനുവദിച്ചതായി സ്ഥാപിച്ച ബോർഡും കാണാം.




Post a Comment

Previous Post Next Post