Trending

ലോറി ഡ്രൈവറുടെ സഹായം; ചുരത്തിൽ കുടുങ്ങിയ KSRTC ബസ്സ് നീക്കി







താമരശ്ശേരി ചുരം ഏഴാം വളവിൽ രാത്രി 9.30 ഓടെ കുടുങ്ങിയ KSRTC മൾട്ടി ആക്സിൽ ബസ് ലോറിയിൽ കെട്ടിവലിച്ച് ഏഴാം വളവിൽ നിന്നും നീക്കി.

ഹൈവേ പോലീസിൻ്റെയും, ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെയും, ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരുടേയും, യാത്രക്കാരുടേയും സഹായത്തോടെയാണ് ബസ് മാറ്റിയത്.രണ്ടു മണിക്കൂറിലേറെയാണ് വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്.

ഗതാഗതക്കുരുക്ക് അഴിയാൻ മണിക്കൂറുകൾ വേണ്ടിവരും.

Post a Comment

Previous Post Next Post