താമരശ്ശേരി: കേരളത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്ന ആരോപണം നേരിടുന്ന വിവാദ സിനിമ "ദി കേരള സ്റ്റോറി " താമരശ്ശേരി രൂപതക്ക് കീഴിലെ മുഴുവൻ KCYM യൂനിറ്റുകളിലും പ്രദർശിപ്പിക്കുമെന്ന് KCYM, SMYM താമരശ്ശേരി രൂപത എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ വ്യക്തമാക്കുന്നു.
"ദ കേരള സ്റ്റോറി'' ഇവിടെ നിരോധിച്ചതരാണ് ? എന്നു തുടങ്ങുന്നതാണ് സന്ദേശം.ശനിയാഴ്ച മുതലാണ് സിനിമ പ്രദർശിപ്പിക്കുക.
സന്ദേശത്തിൻ്റെ പൂർണ രൂപം താഴെ.
2023-ൽ പുറത്തിറങ്ങിയ "ദ കേരള സ്റ്റോറി'' എന്ന ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്. യഥാർത്ഥത്തിൽ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചു വെക്കപ്പെടുകയാണ്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിംഗ് നടക്കുന്നുവെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും വിളിച്ച് പറഞ്ഞിടത്ത് ഒരു സമുദായത്തെയോ, വിശ്വാസങ്ങളെയോ ചോദ്യം ചെയ്യാതെ ഇത്തരം സംഘടിത റിക്രൂട്ടിംഗുകളെ തുറന്ന് കാണിച്ച ആവിഷ്ക്കരണ സ്വാതന്ത്ര്യത്തെ പൂട്ടിയിടാൻ ആരാണ് വാശി പിടിക്കുന്നത്.
രാജ്യത്ത് നിശബ്ദമായി പെരുകുന്ന ഇത്തരം ഹിഡൻ അജണ്ടയുടെ വക്താക്കളെ തിരിച്ചറിയാനുള്ള മുൻകരുതൽ വിദ്യാർത്ഥികളിലും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്ക സഭയുടെ ഇടുക്കി രൂപത സുവിശേഷോത്സവ വേളയിൽ "ദ കേരള സ്റ്റോറി'' പ്രദർശിപ്പിച്ചത് വലിയ ചർച്ചയാവുകയാണ്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ *ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ*
_*താമരശ്ശേരി രൂപതയിലെ എല്ലാ കെ.സി.വൈ.എം. യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും.*_
കെ.സി.വൈ.എം.
എസ്.എം.വൈ.എം.
താമരശ്ശേരി രൂപത
❤️🤍💛 '
