പന്നൂർ ചെറുമലയിൽ തീ പിടിത്തം
ബുധനാഴ്ച ഉച്ചക്കു ശേഷം പന്നൂർ ചെറു മലയിൽ കരിയാത്തൻകാവ് ക്ഷേത്രത്തിനു സമീപം അടിക്കാടിനു തീ പിടിച്ചു. നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ എം.സി.മനോജിൻ്റെ നേതൃത്വത്തിൽ എത്തിയ സീനിയർ ഫയർ ഓഫീസർ ഗണേശൻ, ഫയർ ഓഫീസർമാരായ സജിത്ത് ബിപുൽ, രജിൻ, ജിനകുമാർ, അഭീഷ്, കേരളൻ, രാമചന്ദ്രൻ, ദേവരാജൻ എന്നിവർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
തൊട്ടടുത്ത് റബ്ബർ തോട്ടവും ജനവാസ മേഖലയും ഉണ്ടായിരുന്നു
