Trending

കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജി, തൊടുപുഴയിൽ യുവതിക്ക് ദാരുണാന്ത്യം.






തൊടുപുഴ:കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ അലര്‍ജിയുണ്ടായതിനെ തുടർന്ന്,  തൊടുപുഴയിൽ യുവതി മരണപ്പെട്ടു.

സ്വകാര്യ കണ്ണട വില്‍പന കമ്പനിയുടെ തൊടുപുഴ ഷോപ്പിലെ ജീവനക്കാരിയായ നിഖിത (20) ആണ് മരണപ്പെട്ടത്. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകലാണ് നിഖിത .

ഞായറാഴ്ച ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു. ഇതോടെ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

ആശുപത്രിയിലെത്തിയ ശേഷം നിഖിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു.

 വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
 

Post a Comment

Previous Post Next Post