Trending

കാർ തല കീഴായി മറിഞ്ഞു, അപകടത്തിൽപ്പെട്ടവർക്ക് രക്ഷകരായി എക്സൈസ്







കൂത്തുപറമ്പ്:
തിരുനെല്ലി അമ്പലത്തിലേക്ക് പോവുകയായിരുന്ന തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റൽ ജീവനക്കാരൻ ശങ്കരനാരായണൻ, ബന്ധുക്കളായ പത്മനാഭൻ, രാഗേഷ് എന്നിവർ സഞ്ചരിച്ച കാർ നിടുംപൊയിൽ ചുരത്തിൽ വച്ച്  തല കീഴായി മറിഞ്ഞു. വാഹന പരിശോധന നടത്തി തിരികെ വരികയായിരുന്ന കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും അപകടം കണ്ടയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ പരിക്കേറ്റവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ പ്രമോദൻ പി, ഷാജി യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, ബിനീഷ് എ. എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 


Post a Comment

Previous Post Next Post