Trending

വമ്പന്‍ കുതിപ്പുമായി സ്വര്‍ണം




കൊച്ചി:  സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി സ്വര്‍ണം, വെള്ളി നിരക്കുകള്‍. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി നേരിയ ആശ്വാസമായ സ്വര്‍ണവിലയാണ് പവന് 960 രൂപ വര്‍ധിച്ച് 52000വും കടന്നിരിക്കുന്നത്.

ശനിയാഴ്ച (06.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 960 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6535 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 52280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 110 രൂപയും ഒരു പവന്‍ 18 കാരറ്റിന് 880 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 43760 രൂപയുമാണ് വില.

വെള്ളി വിലയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 85 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാസങ്ങളായി 103 രൂപയിലും വ്യാപാരം തുടരുകയാണ്.

വെള്ളിയാഴ്ച (05.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6415 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 51,320 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും ഇടിഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 42,880 രൂപയുമായിരുന്നു വില. വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 85 രൂപയായിരുന്നു വില. അതേസമയം, മാസങ്ങളായി ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയിലും വ്യാപാരം തുടരുകയാണ്.


Post a Comment

Previous Post Next Post