താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ നിയന്ത്രണം വിട്ട വാൻ ഡിവൈഡറിൽ ഇടിച്ച് കോൺക്രീറ്റ് രക്ഷാ മതിൽ തകർന്ന് എതിരെ വന്ന കാറിനു മുകളിൽ പതിച്ചു.
താമരശ്ശേരി ഭാഗത്ത് നിന്നും വയനാടു ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.അടിവാരത്ത് നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന വളളിയാട് സ്വദേശിയുടെ കാറിനു മീതെയാണ് ഡിവൈഡർ തകർന്നു വീണത്.. ആളപായമില്ല. വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം.
