Trending

വാഹനാപകടം; കോഴിക്കോട് സ്വദേശി സൗദിയിലെ അല്‍ഹസ്സയില്‍ മരിച്ചു






സൗദിയിലെ അല്‍ഹസ്സയില്‍ വാഹനപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂര്‍ സ്വദേശി നോച്ച്യോട്ട് നാസറാണ് മരിച്ചത്. അല്‍ഹസ്സ ഉസ്മാനിയ്യയില്‍ വെച്ചായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ടയര്‍ പൊട്ടി മറിയുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ നാസർ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൂന്ന് പതിറ്റാണ്ടിലേറെയായി നാസര്‍ സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഉമ്മയുള്‍പ്പെടുന്ന നാസറിന്റെ കുടുംബം ഇപ്പോള് സന്ദര്‍ശന വിസയില്‍ സൗദിയിലുണ്ട്. കുടുംബം കഴിഞ്ഞ ദിവസം ഉംറ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് തിരിച്ചിരുന്നു. മൃതദേഹം അല്‍ഹസ്സ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ പാറക്കടവിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദിയില്‍ മറവ് ചെയ്യും

Post a Comment

Previous Post Next Post