താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ കാർ മറിഞ്ഞു
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞു.ബാലുശ്ശേരി അറപ്പീടിക സ്വദേശികളായ കുടുംബം സഞ്ചരിച്ച മാരുതി സെൻ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
രാത്രി 10.30 ഓടെയായിരുന്നു അപകടം.
