കെ എസ് ആർ ടി സി ബസിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ
byWeb Desk•
0
മുത്തങ്ങ: ബംഗളൂരുവിൽ നിന്ന് വന്ന കെ എസ് ആർ ടി സി ബസിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. 14.600 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവ് പിടിയിലായത്. താനൂർ സ്വദേശി അജ്മൽ ആണ് മുത്തങ്ങയിൽ എക്സൈസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വന്ന കെ എസ് ആർ ടി സി ബസിലെ യാത്രക്കാരൻ ആയിരുന്നു അജ്മൽ. ആർക്കും സംശയം തോന്നാത്ത തരത്തിലാണ് അജ്മൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. എന്നാൽ എക്സൈസ് പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. പിടിയിലായ അജ്മൽ മയക്കുമരുന്ന് വിതരണത്തിലെ കണ്ണിയാണെന്ന് എക്സൈസ് പറഞ്ഞു.