എളേറ്റിൽ : നമ്മുടെ വീടുകളിലെ അലമാരകൾക്ക് ഭാരമായി കിടക്കുന്ന നാം ഉപയോഗിക്കാ ത്ത നല്ല വസ്ത്രങ്ങൾ ഇനി വെറുതെയാവില്ല.
അവ ആവശ്യക്കാർക്ക് സൗജന്യമായി തെരെഞ്ഞെടുത്ത് ഉപയോഗിക്കാൻ അവസരമൊരുക്കുകയാണ് എളേറ്റിൽ കാഞ്ഞിരമുക്കിലെ പർവീൺസ് ഡ്രസ്സ് ബേങ്ക്'.
വസ്ത്രങ്ങൾ അലക്കി തേച്ച് മടക്കി ഇനം തിരിച്ച് ആർക്കും ഡ്രസ്സ് ബേങ്കിൽ എൽപിക്കാം. കടയിലെന്നപോലെ അത് ഡിസ്പ്ലേ ചെയ്യുകയും, ആവശ്യമുള്ള ഏതൊരാൾക്കും സൗജന്യമായി വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് കൊണ്ടുപോകാനുമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
വളരെ നല്ല പ്രതികരണമാണ് ഈ സംരഭത്തിന് ആളുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഒട്ടും ഉപയോഗിക്കാത്ത പുതിയവ അടക്കം തുണിത്തരങ്ങൾ ധാരാളമായി ഇവിടെ ലഭിക്കുന്നുണ്ട്.
പെരുന്നാൾ വിഷു പ്രമാണിച്ച് എല്ലാ ദിവസവും സ്ഥാപനം തുറന്നു പ്രവർത്തിക്കും.
പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് 4 മുതൽ 6 വരെ ആയിരിക്കും പ്രവർത്തന സമയം. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9946568081
PHOTO:പർവീൺസ് ഡ്രസ്സ് ബേങ്ക് ഉൽഘാടനംഎളേറ്റിൽ ഹോസ്പിറ്റൽ എം.ഡി സലീം നിർവഹിക്കുന്നു
