Trending

കേസിൽ ഇ ഡി ക്ക് തിരിച്ചടി, തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി





കിഫ്‌ബി കേസിൽ ഇ ഡി ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ലോക്‌സഭ സ്ഥാനാർഥിയായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി. സ്ഥാനാർത്ഥിയെ ശല്യം ചെയ്യരുതെന്ന് ഇ ഡിയോട് നിർദേശിച്ച കോടതി കേസിന്റെ ഹർജി മെയ് 22 ലേക്ക് മാറ്റി.


ചോദ്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി. തോമസ് ഐസക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കേസ് ഇഡിക്ക് അന്വേഷിക്കാമെന്നും കോടതി നിർദേശിച്ചു

Post a Comment

Previous Post Next Post