കോഴിക്കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ കര്‍ണാടക പോലീസിന്റെ പിടിയിലായ സംഘത്തിൽപ്പെട്ട കിഴക്കോത്ത് സ്വദേശിയെ മുസ്ലിംലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. പ്രവാസി ലീഗ് കിഴക്കോത്ത് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും പന്നൂര്‍ വാര്‍ഡ് മുസ്ലിം ലീഗ് ട്രഷററുമായ കുന്നോത്ത് ബാവ എന്ന മുഹമ്മദ് അഷ്‌റഫിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് അഷ്‌റഫ് ഉള്‍പ്പെടെയുള്ള മൂന്നുപേരെ ഗോണിക്കൊപ്പയില്‍ വെച്ച് കര്‍ണാടക പോലീസ് പിടികൂടിയത്.
കോഴിക്കോട്: മയക്കുമരുന്ന് കടത്തുന്നതിനിടെ കര്‍ണാടക പോലീസിന്റെ പിടിയിലായ കിഴക്കോത്ത് സ്വദേശിയെ മുസ്ലിംലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. പ്രവാസി ലീഗ് കിഴക്കോത്ത് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും പന്നൂര്‍ വാര്‍ഡ് മുസ്ലിം ലീഗ് ട്രഷററുമായ കുന്നോത്ത് ബാവ എന്ന മുഹമ്മദ് അഷ്‌റഫിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് അഷ്‌റഫ് ഉള്‍പ്പെടെയുള്ള മൂന്നുപേരെ ഗോണിക്കൊപ്പയില്‍ വെച്ച് കര്‍ണാടക പോലീസ് പിടികൂടിയത്.
മയക്കുമരുന്ന് വിൽപ്പന മൂന്ന് മലയാളികൾ അറസ്റ്റിൽ.
മൈസുരു: മൈസുരു വീരാജ് പേട്ട് സംസ്ഥാന പാതയിൽ തിടിമട്ടി ക്ക് സമീപം മയക്കുമരുന്ന് വിൽപ്പന നടത്തിയ കേരളത്തിൽ നിന്നുള്ള മൂന്ന് പേർ അറസ്റ്റിൽ.
ഇന്നലെ മൈസൂർ വീരാജ്പേട്ട് സംസ്ഥാനപാത തിത്തിമതിയിൽ നിരോധിത ലഹരിമരുന്ന് വിൽപനയും വിതരണവും സംബന്ധിച്ച പരാതിയെ തുടർന്ന് അന്വേഷിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ കിഴക്കോത്ത് സ്വദേശിയായ മുഹമ്മദ് അഷ്റഫ് (49), താമരശ്ശേരി തസ് വീക് (24), അമ്പായത്തോട് അൽ ഷാജ് എ ടി (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് ഒരു കിലോ നിരോധിത മയക്കുമരുന്ന്, രണ്ട് ഗ്രാം MDMA, 400 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി.
വിരാജ്പേട്ട ഡി ഡിവൈഎസ്പി മോഹൻകുമാർ, ഗോണിക്കൊപ്പ സർക്കിൾ ഇൻസ്പെക്ടർ ശിവരാജ് മുധോൾ, ഗോണിക്കൊപ്പാലു പൊലീസ് സ്റ്റേഷൻ രൂപാദേവി ബിരാദാർ, ഗോണികൊപ്പാലു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
