Trending

പെരുന്നാൾ ദിനത്തിൽ സഹോദരങ്ങൾക്ക് ഭക്ഷണം വിതരണം നടത്തി കാരാടി മഹല്ല് കമ്മിറ്റി മാതൃകയായി.





താമരശ്ശേരി:
പെരുന്നാൾ ദിനത്തിൽ അതിഥി തൊഴിലാളികൾക്കും, അവശർക്കും, വഴിയാത്രക്കാർക്കും, സഹോദര സമുദായാംഗങ്ങൾക്കും ഭക്ഷണവിതരണം നടത്തി കാരാടി മഹല്ല് കമ്മിറ്റി മാതൃകയായി.

 മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ 300 ഓളം പേർക്കാണ് ഭക്ഷണ വിതരണം നടത്തിയത്.
പ്രദേശത്തെ മുതിർന്ന കാരണവരായ സി വി അബ്ദുറഹ്മാൻ കുട്ടി ഹാജി. വിതരണോദ്ഘാടനം നിർവ്വഹിച്ചു.

മഹല്ലിലെ വീടുകളിൽ നിന്നുമാണ് ഭക്ഷണ പൊതികൾ ശേഖരിച്ചത്, കഴിഞ്ഞ പെരുന്നാളിനാണ് ഇത്തരം ഒരു ഉദ്ധ്യമത്തിന് തുടക്കം കുറിച്ചത്.നല്ല പിന്തുണയാണ്  പരിപാടിക്ക് ലഭിച്ചതെന്ന് മഹല്ല് ഭാരവാഹികൾ പറഞ്ഞു.

Post a Comment

Previous Post Next Post