Trending

ഓട്ടോറിക്ഷ ഹോൺ അടിച്ചെന്ന് അരോപിച്ച് മർദ്ദനം;രണ്ടു പേർക്കെതിരെ കേസെടുത്തു.






താമരശ്ശേരി: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിക്ക് പരപ്പൻ പൊയിൽ അങ്ങാടിയിൽ വെച്ച് വാഹനത്തിൻ്റെ പുറകിൽ നിന്നും ഓട്ടോറിക്ഷ ഹോൺ അടിച്ചു എന്നാരോപിച്ച്  പരപ്പൻ പൊയിൽ കതിരോട് പുളക്കൽ നൗഷാദും
ഉമ്മയെയും, സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി "പല്ല് അടിച്ച് കൊഴിക്കുമെന്ന് " ഭീഷണിപ്പെടുത്തുകയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന നൗഷാദിനെ  മുഹമ്മദ് ഷഹൽ, മുഹമ്മദ് നിബ്രാസ് എന്നിവർ പുറകിൽ വന്ന് 'നീ ഇറങ്ങി വാടാ, ഒറ്റക്ക് വാടാ, ഇത് ഞങ്ങളുടെ നാടാണെന്നും ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കില്ലാ" എന്നു പറഞ്ഞ് ക്രൂരമായി മർദ്ദിക്കുകയും, താക്കോൽ കൊണ്ട് കണ്ണിനും, മൂക്കിനും കുത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. മുഹമ്മദ്ൽ ഷഹ, മുഹമ്മദ് നി(ബാസ് എന്നിവർക്ക് എതിരെയാണ് കേസെടുത്തത്.

ഇതിലെ ഒന്നാം പ്രതി മുഹമ്മദ് ഷഹൽ നൗഷാദിൻ്റെ വീട് ആക്രമിച്ച കേസിൽ റിമാൻ്റിലാണ്.

ഹോണടിച്ചു എന്ന് പറഞ്ഞ സംഭവത്തിൻ്റെ തുടർച്ചയായിട്ടാണ് പിന്നീട് വീട് ആക്രമിച്ചതും, വാഹനങ്ങൾ തകർത്തതും,പോലീസുകാരടക്കം 8 പേർക്ക് മർദ്ദനമേറ്റതും, സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നു കേസുകളാണ് താമരശ്ശേരി പോലീസ് റജിസ്റ്റർ ചെയ്തത്.


 

Post a Comment

Previous Post Next Post