പടിഞ്ഞാറത്തറ ചെന്നലോട് റോഡിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. ചന്തപ്പടി സ്വദേശി കെ.ടി. ഗുൽസാർ (35) ആണ് മരിച്ചത്. യാത്രക്കാരായ ആറു പേർക്ക് പരുക്കേറ്റു, സാരമായി പരിക്കേറ്റ രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പടിഞ്ഞാറത്തറയിൽ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ മറ്റ് യാത്രികരെ
കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
