47 ലക്ഷം സാമ്പത്തിക തട്ടിപ്പിൽ കൊടുവള്ളി നഗരസഭ കൗൺസിലർ അറസ്റ്റിൽ.
കൗൺസിലർ അഹമ്മദ് ഉനൈസാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ഹൈദരാബാദ് പൊലീസിൻ്റെ പിടിയിലായത്.
കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം വാർഡ് കൗൺസിലറാണ് ഇയാൾ.
