കർണാടകയിൽ ബസ് മറിഞ്ഞ് അപകടം: മൂന്ന് മരണം, 33 പേർക്ക് പരിക്ക്
byWeb Desk•
0
കർണാടകയിലെ ചിത്രദുർഗയിൽ നിയന്ത്രണം വിട്ട പ്രൈവറ്റ് ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു.33 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നാലരയോടെയാണ് 36 പേരടങ്ങിയ ബസ് വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗത കാരണം ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അതേസമയം അപകടത്തിൽ മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശിയായ ജഗദീഷ് (45), തമിഴ്നാട് സ്വദേശിയായ ഗണപതി (40) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റ് യാത്രക്കാർ ചിത്രദുർഗ ജില്ല ആശുപത്രിയിലും ഹോല്ലാൽകെരെ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.