Trending

17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ് മരണപ്പെട്ടു;ചികിത്സാ പിഴവിനെതിരെ നൽകിയ പരാതിയിൽ ഇതുവരെ നടപടി സ്വീകരിച്ചില്ലെന്ന് മാതാവ്





 


താമരശ്ശേരി∙ താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ നവജാത ശിശു മരണപ്പെട്ടു. ഈങ്ങാപ്പുഴ

 കോരങ്ങൽ ഗിരീഷ്  ബിന്ദു ദമ്പതികളുടെ നാലു മാസം പ്രായമായ പെൺകുട്ടിയാണ് മരണപ്പെട്ടത്.17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞായിരുന്നു. 4 മാസത്തിൽ അധികമായാ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്ന് പുലർച്ചെ 2.45 ന് ആണ് മരണപ്പെട്ടത്.
താമരശ്ശേരി താലുക്ക് ആശുപത്രിയിൽ വെച്ച് ഉണ്ടായ അപാകതയാണ് മരണകാരണമെന്ന് മാതാവ് ബിന്ദു പറഞ്ഞു.

തന്റെ കുട്ടിയുടെ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് കാരണമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് ഇവർ പരാതി നൽകിയിരുന്നു.

 പ്രസവ വേദനയെ തുടർന്ന ഡിസംബർ13 ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്ക് വരുന്ന അവസ്ഥയിലായിരുന്നു.


എന്നാൽ പരിചരണം നൽകാതെ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട വലിച്ച് കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നുവെന്നാണ് ബിന്ദുവിന്റെ പരാതിയിൽ പറയുന്നത്.

 മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പ്രസവം നടന്നെങ്കിലും കുട്ടി ശ്വാസം കിട്ടാതെ തലച്ചോറിന് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു. 

 ഇതേ തുടർന്ന് 4 മാസവും 2 ദിവസവും കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. 

കുട്ടിയുടെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റു പെറുക്കിയും, കടം വാങ്ങിയുമാണ് പണം കണ്ടെത്തിയിരുന്നത്.
സ്വന്തമായി വീടുപോലുമില്ലാത്ത കൂലിപ്പണിക്കാരായ ഇവർ ഈങ്ങാപ്പുഴക്ക് സമീപം കാഞ്ഞാം വയലിൽ വാടകക്ക് താമസിക്കുകയാണ്.


എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

Post a Comment

Previous Post Next Post