Trending

160 കിലോമീറ്റര്‍ റേഞ്ച്, സാധാരണ സ്‌കൂട്ടറിന്റെ വില; ഏഥറിന്റെ ഫാമിലി സ്‌കൂട്ടര്‍ റിസ്റ്റ എത്തി, ടെസ്റ്റ് ഡ്രൈവ് താമരശ്ശേരിയിലും...





ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥറിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചു.



ഏഥര്‍ റിസ്റ്റ എന്ന പേരില്‍ ഒരുങ്ങിയിട്ടുള്ള ഈ സ്‌കൂട്ടര്‍ ഫാമിലി സ്‌കൂട്ടര്‍ ശ്രേണിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. രണ്ട് ബാറ്ററിപാക്ക് ഓപ്ഷനുകളില്‍ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 1.10 ലക്ഷം രൂപ മുതല്‍ 1.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. റിസ്റ്റ എസ് എന്ന പേരില്‍ ഒന്നും റിസ്റ്റ ഇസഡ് എന്ന പേരില്‍ രണ്ടും വേരിയന്റുകളാണ് എത്തിയിട്ടുള്ളത്.




ഫാമിലി സ്‌കൂട്ടര്‍ സെഗ്മെന്റില്‍ തന്നെ ഏറ്റവും വലിപ്പമുള്ള സീറ്റുകളും ഏറ്റവും ഉയര്‍ന്ന സ്റ്റോറേജ് സ്‌പേസും ഉള്‍പ്പെടുത്തിയാണ് റിസ്റ്റ ഒരുക്കിയിട്ടുള്ളത്. സീറ്റിനുള്ളില്‍ 34 ലിറ്ററിന്റെയും മുന്നില്‍ 22 ലിറ്ററിന്റെ സ്റ്റേറേജ് സ്‌പേസ് ഈ സ്‌കൂട്ടര്‍ ഉറപ്പാക്കുന്നുണ്ട്. സ്‌കിഡ് പ്രൊട്ടക്ഷന്‍, ഫോള്‍ സേഫ്റ്റി, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ തുടങ്ങിയ പുതിയ സുരക്ഷ സംവിധാനങ്ങളും നല്‍കിയാണ് ഏഥറിന്റെ വാഹനനിരയിലെ ഏറ്റവും പുതിയ മോഡലിന് പുറത്തിറക്കിയിരിക്കുന്നത്.

ഏഥര്‍ സ്‌കൂട്ടറുകളുടെ പരമ്പരാഗ ഡിസൈനില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റിസ്റ്റ ഒരുക്കിയിട്ടുള്ളത്. ഏപ്രണിന്റെ താഴെയായി നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പാണ് ഈ വാഹനത്തെ ഏഥറിന്റെ മറ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വീതിയുള്ള ഫെന്‍ഡര്‍, ഗ്ലോസി ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വൈസര്‍, വിശാലമായ സീറ്റ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി ബാക്ക്‌റെസ്റ്റ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ് യൂണിറ്റ് എന്നിവയാണ് ഈ വാഹനത്തെ അലങ്കരിക്കുന്നത്.

ഫീച്ചറുകളുടെ കാര്യത്തില്‍ ഏഥര്‍ 450 എസിന്റെ പിന്‍മുറക്കാരനാണ് റിസ്റ്റയും. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററാണ് ഇതിലുള്ളത്. കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കൊപ്പം മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുമായി ഇത് പ്രവര്‍ത്തിക്കുന്നു. എമര്‍ജന്‍സി ലെക്കേഷന്‍ ഷെയറിങ്ങ്, വാട്‌സ്ആപ്പ്, കോള്‍ റിജക്ട് വിത്ത് മെസേജ് തുടങ്ങിയ സംവിധാനങ്ങളും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ നിന്ന് സാധ്യമാകും. 18 വോള്‍ട്ടിന്റെ യു.എസ്.ബി. ചാര്‍ജിങ്ങ് യൂണിറ്റാണ് സീറ്റിനടിയില്‍ നല്‍കിയിട്ടുള്ളത്.

രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ ഏറെയുണ്ടെങ്കിലും മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഏഥറിന്റെ മറ്റ് മോഡലുകളുമായി പങ്കിട്ടാണ് റിസ്റ്റയും എത്തിയിട്ടുള്ളത്. 2.9 കിലോവാട്ട്, 3.7 കിലോവാട്ട് എന്നിങ്ങളെയാണ് ബാറ്ററി പാക്കുകളുടെ ശേഷി. ഇവ യഥാക്രമം 123, 160 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ഇന്ത്യന്‍ ഡ്രൈവിങ്ങ് സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഇക്കോ, സിപ്പ് എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡലുകളാണ് റിസ്റ്റയില്‍ ഏഥര്‍ നല്‍കിയിട്ടുള്ളത്.


ഏഥൻ സ്കൂട്ടറുകളുടെ ടെസ്റ്റ് ഡ്രൈവിനായുള്ള സൗകര്യം താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ।CIC ബാങ്കിന് സമീപം Test Drive Zone ൽ ഒരുക്കിയിട്ടുണ്ട്.
Phone :- 6235757525 , 6235757515



Post a Comment

Previous Post Next Post