Trending

കെഎസ്ആർടിസി ബസ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു; 15 പേർക്ക് പരിക്ക്






മലപ്പുറം: മലപ്പുറം തലപ്പാറയിൽ  കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ദേശീയപാത നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് പത്തടിയോളം താഴ്ചയിലേക്ക് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. 

Post a Comment

Previous Post Next Post